മാഹി: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലാമല വാര്‍ഡിലെ 125 ഏക്കര്‍ സ്ഥലത്ത് കേര ഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ ജനപ്രതിനിധികളുടെയും കേരകര്‍ഷകരുടെയും യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി വളം, കൃഷിച്ചിലവുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ സബ്‌സിഡി നിരക്കില്‍ നല്‍കും. പദ്ധതി നടത്തിപ്പിനായ് വീടുകള്‍ കയറി സര്‍വ്വേ നടത്താനും തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം ശുഭ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കൃഷിഓഫീസര്‍ വി.കെ.സിന്ധു, ടി.എന്‍.പങ്കജാക്ഷി, എസ്.ബിപിന്‍, പ്രദീപ് ചോമ്പാല തുടങ്ങിയവര്‍ സംസാരിച്ചു.
















