ഇരിട്ടി: സിപിഎമ്മുകാര്‍ ആദിവാസിയായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഘപ്പെടുത്തി. പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത ഒരു പ്രദേശത്ത് കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.
ശ്രീകൃഷ്ണ ജയന്തി ദിവസം പയഞ്ചേരിയില്‍ നിന്നും ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നിരവധി പേര്‍ പങ്കെടുത്ത ശോഭായാത്ര നടന്നിരുന്നു. ഇതിലെ ജനപങ്കാളിത്തത്തില്‍ വിറളി പുണ്ടാണ് സിപിഎം ഇത്തരം ഒരു അക്രമത്തിന് മുതിര്‍ന്നതെന്നും ബിജെപി മണ്ഡലം കമ്മറ്റി ആരോപിച്ചു. ആദിവാസിയായ യുവാവിനു നേരെ നടന്ന അക്രമത്തില്‍ പ്രതികളായവരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
















