തളിപ്പറമ്പ്: സ്‌കൂട്ടറില്‍ സഞ്ചരിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും മാലമോഷ്ടിച്ചെടുക്കുകയും ചെയ്യുന്ന യുവാവ് പിടിയിലായി. കുപ്പംകടവിലെ കുണ്ടോടിത്തറമ്മല്‍ നൗഫല്‍ (30) ആണ് പിടിയിലായത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച് കടന്നപ്പള്ളി ചെറുതാഴം മേഖലകളില്‍ ഒറ്റയ്‌ക്ക് കാണുന്ന സ്ത്രീകള്‍ക്കുമുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും മാലപിടിച്ചുപറിക്കുകയും ചെയ്യുകയാണ് ഇയാളുടെ തൊഴില്‍.
















