കണ്ണൂര്‍: ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ മൂന്നാം വാര്‍ഷികവും ശ്രീകൃഷ്ണ പ്രഭാവം പ്രഭാഷണ ത്രയവും നാളെ ഇരിവേരി അമ്പിളിയാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന പ്രഭാഷണ ത്രയത്തില്‍ ‘കൃഷ്ണം വന്ദേ ജഗദ്ഗുരും’ എന്ന വിഷയത്തില്‍ പട്ടാനൂര്‍ ഉണ്ണികൃഷ്ണ വാര്യരും ‘പ്രത്യക്ഷ കൃഷ്ണ ഏവഹി’ എന്ന വിഷയത്തില്‍ ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരിയും ‘മഹാഭാരതം കൃഷ്ണവേദം’ എന്ന വിഷയത്തില്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ നാറാത്തും പ്രഭാഷണങ്ങള്‍ നടത്തും. വൈകിട്ട് 6.30ന് നടക്കുന്ന വാര്‍ഷിക ഉദ്ഘാടന സഭയ്‌ക്ക് ക്ഷേത്രം തന്ത്രിവെള്ളൂരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി തിരിതെളിയിക്കും. സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് ആദരത്രയം, വസ്ത്ര-അന്നദാനം, പഠന-ചികിത്സാ സഹായ വിതരണം എന്നിവയുമുണ്ടാകും.
















