കണ്ണൂര്‍: 1997 ജനുവരി 1 മുതല്‍ 2017 ജൂലൈ 31 വരെയുളള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്ത വിമുക്ത ഭടന്‍മാര്‍ക്ക് ഒക്‌ടോബര്‍ 31 നകം സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് അവസരം ലഭിക്കും. പുതുക്കാന്‍ സാധിക്കാത്ത വിമുക്ത ഭടന്‍മാര്‍ക്ക് സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഒക്‌ടോബര്‍ 31നകം രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
















