പയ്യന്നൂര്‍: ഹോട്ടല്‍ ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്ത് പിടിയിലായ പ്രതിയെ പയ്യന്നൂര്‍ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കഞ്ചാവ് കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കോടതിയുടെ അനുമതിയോടെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി.
കസ്റ്റഡിയില്‍ ലഭിക്കാനായി പയ്യന്നൂര്‍ കോടതിയില്‍ ഇന്ന് പ്രത്യേക ഹരജി നല്‍കും. കഴിഞ്ഞമാസം 25ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ മൂന്നാം ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ തൊഴിലളി മാതമംഗലം കോയിപ്രയിലെ കെ.സി.ശ്രീധരന്റെ(53) കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പയ്യന്നൂര്‍ പാലക്കോടിന് സമീപത്തെ കക്കംപാറ സ്വദേശി നടുവളപ്പില്‍ ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്താനായി പയ്യന്നൂരിലെ പോലീസ് സംഘം മുണ്ടക്കയത്ത് കഴിഞ്ഞദിവസം എത്തിയിരുന്നു. കഞ്ചാവുകേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് പയ്യന്നൂരിലെ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി തെളിഞ്ഞത്. തുടര്‍ന്ന് പയ്യന്നൂരില്‍നിന്നുള്ളപോലീസ് മുണ്ടക്കയത്തെത്തി വിപിന്‍ ചന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുന്നത്.
വിമുക്ത
















