കൊച്ചി: കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ മാതൃശക്തി സംഗമം സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 മുതല്‍ എളമക്കര ഭാസ്കരീയത്തിലാണ് സംഗമം. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് ഉദ്ഘാടനം ചെയ്യും. ജന്മഭൂമി ചീഫ് എഡിറ്റര്‍ ലീലാ മേനോന്, തങ്ക കുഞ്ഞമ്മ എന്നിവരെ ആദരിക്കും.
മാതൃസമിതി രക്ഷാധികാരി പ്രൊഫ. വി.ടി. രമ, സ്വാമി അശ്വതി തിരുനാള്‍, എ. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സഭ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. മാതൃസമിതി സംസ്ഥാന പ്രസിഡന്റ് ശാന്ത എസ്. പിള്ള, സ്വാഗതസംഘം ചെയര്മാന് ഡോ.എന്‍.സി. ഇന്ദുചൂഡന് എന്നിവര്‍ അദ്ധ്യരാകും. തിരുവാതിരകളിയുണ്ടാകും.
















