കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 17ന് വിശ്വകര്‍മ്മദിനം അഞ്ചുതാലൂക്കുകളിലും വിപുലമായി ആഘോഷിക്കും.
കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ മഹാശോഭായാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തും. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് എ.രാജന്റെ അദ്ധ്യക്ഷനാകും.
മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി താലൂക്ക് യൂണിയന്റെ വിശ്വകര്‍മ്മദിനാഘോഷത്തില്‍ താലൂക്ക് പ്രസിഡന്റ് കെ.ജി.അനീഷ് കുമാര്‍ അദ്ധ്യക്ഷനാകും. ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു ഉദ്ഘാടനം ചെയ്യും. മീനച്ചില്‍ താലൂക്ക് യൂണിയനില്‍ മഹാശോഭായാത്രയും സാംസ്‌കാരിക സമ്മേളനവും ഉണ്ടാകും.
യൂണിയന്‍ പ്രസിഡന്റ് ടി.ജി.ഗോപി അദ്ധ്യക്ഷനാകും. സമ്മേളനം വിഎസ്എസ് സംസ്ഥാന ഓഫീസ് സെക്രട്ടറി സുധീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി താലൂക്ക് വിശ്വകര്‍മ്മദിന സാംസ്‌കാരിക സമ്മേളനത്തില്‍ നരിമറ്റം സദാനന്ദന്‍ അദ്ധ്യക്ഷനാകും. സംസ്ഥാന കൗണ്‍സിലര്‍ പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും. വൈക്കം താലൂക്കിലെ സാംസ്‌കാരിക സമ്മേളനത്തില്‍ എസ്.സുരേന്ദ്രന്‍ അദ്ധ്യക്ഷനാകും. ജില്ലാ ഖജാന്‍ജി പി.ബി.രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് കെ.എന്‍.ഗോപിയുടെ അദ്ധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ അഞ്ചുതാലൂക്കിന്റെയും വിശ്വകര്‍മ്മദിനാഘോഷം വിലയിരുത്തി. സംസ്ഥാന കൗണ്‍സിലര്‍മാരായ പി.ഉദയഭാനും(സംസ്ഥാന സെക്രട്ടറി), കെ.ആര്‍.സുധീന്ദ്രന്‍(ജില്ലാ സെക്രട്ടറി), നരിമറ്റം സദാനന്ദന്‍, ഖജാന്‍ജി പി.ബി.രതീഷ്, എ.രാജന്‍, കെ.കെ.രാജപ്പന്‍, പി.ബി.രാജന്‍, സുരേഷ്, സരസമ്മ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















