തിരുവനന്തപുരം: രജിസ്ട്രേഷന് വകുപ്പില്‍ വസ്തു രജിസ്ട്രേഷന് കാലതാമസമുണ്ടായത് സാങ്കേതിക തകരാറുകള്‍ മൂലമാണെന്നും സര്‍വ്വര്‍ തകരാറുകള്‍ അടിയന്തിരമായി പരിഹരിച്ച് പൊതുജനങ്ങള്‍ക്ക് കാലതാമസമില്ലാതെ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജി.സുധാകരന് അറിയിച്ചു.
ഓണം അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിവസങ്ങളില്‍ ആധാര രജിസ്ട്രേഷന് കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി സോഫ്റ്റ്വെയര് സംവിധാനം തകരാറിലാവുകയും വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് കാലതാമസം ഉണ്ടാവുകയും ചെയ്തു. കേരള സ്റ്റേറ്റ് ഐടി മിഷന്, എന്‍ഐസി, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും പ്രശ്ന പരിഹാരം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
14 നാണ് സര്‍വ്വര്‍ തകരാര്‍ ഉണ്ടായത.് 14 ന് രജിസ്ട്രേഷന് 3300 ടോക്കണ്‍ നല്‍കിയതില്‍ 2800 ഓളം ആധാരങ്ങള്‍ രജിസ്ട്രേഷന് നടത്താന്‍ സാധിച്ചിട്ടുണ്ട്. തടസ്സമില്ലാതെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിന് കൂടുതല്‍ ശേഷിയുള്ള സര്‍വ്വറുകള്‍ ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
















