Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥലമെടുത്ത് നല്‍കുന്നില്ല;  റെയില്‍വേ പാതയിരട്ടിപ്പിക്കലില്‍ കേരളം പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 07:52 pm IST
in Kerala

കോട്ടയം: റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാനം ഏറെ പിന്നിലേക്ക്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച തുകയുടെ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതുവരെ ചെലവഴിക്കാനായത്. കേരളത്തിന് 800 കോടി രൂപയാണ് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് ലഭിച്ചത്. ഈ നിലയില്‍ പോയാല്‍ മാര്‍ച്ചിനുമുമ്പ് പകുതി തുകപോലും ചെലവഴിക്കാന്‍ സാധിക്കില്ലെന്നാണ് റെയില്‍വേ കേന്ദ്രങ്ങള്‍ പറയുന്നത്.

തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണേക്കണ്ടെന്നാണ് റെയില്‍വേയുടെ തീരുമാനം. ബുള്ളറ്റ് ട്രെയിനിലേക്ക് റെയില്‍വേ കടന്നപ്പോഴാണ് സംസ്ഥാനത്ത് ഇത്തരമൊരു അവസ്ഥ. സ്ഥലമെടുപ്പില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം, നിര്‍മ്മാണ ചെലവ് വഹിക്കുന്ന കാര്യങ്ങളില്‍ റെയില്‍വേയുമായി നിലനില്‍ക്കുന്ന തര്‍ക്കം എന്നിവയാണ് പ്രധാന തടസ്സങ്ങള്‍.

മാര്‍ച്ചിന് മുമ്പ് അനുവദിച്ച തുക ചെലവഴിച്ചില്ലെങ്കില്‍ നഷ്ടപ്പെടും. അടുത്ത വര്‍ഷത്തെ വിഹിതത്തില്‍ കാര്യമായ കുറവ് ഉണ്ടാവുകയും ചെയ്യും. 2015-16 വര്‍ഷത്തിലും പണം ചെലവഴിക്കുന്നതില്‍ സംസ്ഥാനം പിന്നിലായിരുന്നു. ഇക്കാരണത്താല്‍ 2016-17 വര്‍ഷത്തില്‍ 800 കോടിയായി കുറഞ്ഞു. എന്നാല്‍ സാമ്പത്തിക വര്‍ഷം പകുതിയാകറായിട്ടും ചെലവഴിച്ച തുക പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്.

2019-ല്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച തിരുവനന്തപുരം-എറണാകുളം സമ്പൂര്‍ണ്ണ ഇരട്ടപ്പാതയുടെ കമ്മീഷനിങ് വൈകുമെന്നാണ് സൂചന. ചങ്ങനാശേരി മുതല്‍ കുറുപ്പന്തറ വരെ 28 കിലോമീറ്റര്‍ മാത്രമാണ് ഇരട്ടിപ്പിക്കാനുള്ളത്. എന്നാല്‍ ചിങ്ങവനം ഭാഗത്തെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പാതിവഴിയിലാണ്. ഒന്‍പത് മേല്‍പ്പാലങ്ങളില്‍ അഞ്ചെണ്ണത്തിന്റെ നിര്‍മ്മാണം മാത്രമാണ് നടക്കുന്നത്. കോട്ടയം ഭാഗത്തെ പാത നിര്‍മ്മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതേയുള്ളു. കോട്ടയം ഭാഗത്ത് രണ്ട് പുതിയ തുരങ്കങ്ങള്‍ ഉള്‍പ്പെടെ വലിയ നിര്‍മ്മാണങ്ങളാണ് വേണ്ടി വരുന്നത്. ആലപ്പുഴ വഴിയാണെങ്കില്‍ ഹരിപ്പാട് വരെ എത്തിനില്‍ക്കുകയാണ് ഇരട്ടിപ്പിക്കല്‍. ഇത് പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും.

സംസ്ഥാനത്ത് അനുമതി നല്‍കിയ 96 മേല്‍പ്പാലങ്ങളില്‍ 12 എണ്ണം മാത്രമാണ് നിര്‍മാണ ഘട്ടത്തിലേക്ക് കടന്നത്. മേല്‍പ്പാലങ്ങളുടേതുള്‍പ്പെടെ നിര്‍മ്മാണത്തിലെ കാലതാമസം ചൂണ്ടിക്കാണിച്ച് റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. എന്നാല്‍ സ്ഥലമെടുപ്പ് കാര്യത്തില്‍ മുന്നോട്ട് പോകാനായില്ല. പ്രധാന കാരണം സ്ഥലം നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പാണ്. നിലവിലെ പാതയുടെ ശേഷിവച്ച് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉള്ള പാതയുടെ ശേഷിയെക്കാളും 40 ശതമാനത്തില്‍ അധികം വണ്ടികള്‍ ഓടുന്നുണ്ട്. ഇതില്‍ കൂടുന്നത് അപകടകരമാണെന്നാണ് റെയില്‍വേ എഞ്ചീനിയറിങ് വിഭാഗം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.