കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച നഴ്‌സുമാരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 40 ദിവസത്തിലേറെയായി ഇവിടെ നഴ്‌സുമാര്‍ സമരത്തിലാണ്.
















