കോട്ടയം: നാഗമ്പടത്ത് അപകടത്തില്‍ പെട്ടത് സ്വന്തം ഭര്‍ത്താവെന്ന് അറിയാതെ അപകടസ്ഥലത്തെത്തിയ ഭാര്യ തളര്‍ന്നുപോയി. ജോബിജോസിന്റെ ഭാര്യ സീന യാദൃശ്ചികമായാണ് അപകടസ്ഥലത്തെത്തിയത്. വഴിയില്‍ ആള്‍ക്കൂട്ടം കണ്ട് പോലീസിനോട് വിവരം ആരായുന്നതിനിടയിലാണ് ഭര്‍ത്താവിന്റെ സ്‌കൂട്ടര്‍ സമീപത്ത് കണ്ടത്. ഈ സ്‌കൂട്ടറാണോ അപകടത്തില്‍ പെട്ടതെന്ന ചോദ്യത്തിന് അതേയെന്ന മറുപടി കേട്ടതോടെ അവര്‍ തളര്‍ന്ന് നിലത്തിരുന്നു.
















