കൊച്ചി: തമാശ പറയാനും ആസ്വദിക്കാനും രാഷ്ട്രീയക്കാര്ക്കുമറിയാമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. താന്‍ തമാശയായി പറയുന്ന കാര്യങ്ങള്‍ വിവാദമാക്കിയിട്ടുണ്ട്. താന്‍ ഒരു ഫണ്‍ പേഴ്സണാണ്. അതുകൊണ്ട് തമാശയായിട്ടേ എടുത്തിട്ടുള്ളൂ. മാധ്യമ പ്രവര്‍ത്തകരും കുറച്ച് മസിലൊക്കെ വിട്ട് തമാശകള്‍ പറയണം.
എന്റെ മുഖം കാണിച്ച് കാര്ട്ടൂണുണ്ടാക്കുന്നതില് സന്തോഷമുണ്ടാകുന്നുണ്ടെങ്കില് ഉണ്ടാകട്ടേ. എന്റെ ഭാര്യയുടെ തമാശ വീഡിയോയും പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങളും ചിരിക്കുകയാണ്. പക്ഷേ, ഓഫ് ദി റെക്കോര്‍ഡായി പറയുന്ന കാര്യങ്ങള്‍ അച്ചടിക്കുകയോ കാണിക്കുകയോ ചെയ്യുന്നത് ധാര്‍മ്മികമല്ലെന്നും അദ്ദേഹം പറഞ്ഞു.
















