കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയ പ്രീണനത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടന്‍ കമല്‍ഹാസനെ പങ്കെടുപ്പിച്ച് സെമിനാര്‍ നടത്താനുള്ള സിപിഎമ്മിന്റെ നീക്കത്തിന് തുടക്കത്തിലേ തിരിച്ചടിയായി. ഈ മാസം 16ന് ഫാസിസത്തിനെതിരെ എന്ന പേരിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
നഗരത്തിലങ്ങോളമിങ്ങോളം കമല്‍ഹാസന്റെ ഫോട്ടോ വെച്ച് കൂറ്റന്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ സ്ഥാപിക്കുകയും നോട്ടീസ് അച്ചടിക്കുകയും ചെയ്തു. എന്നാല്‍ രിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് കമല്‍ഹാസന്‍ അറിയിച്ചതോടെ ആ നീക്കം പാളി. കമലിനെ ക്ഷണിക്കാന്‍ സംസ്ഥാന കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് സംഘാടക സമിതി കണ്‍വീനറനായ കെ.ടി. കുഞ്ഞിക്കണ്ണന്‍ പറയുന്നത്.
സെമിനാറില്‍ പങ്കെടുക്കുന്നത് സിപിഎം പ്രവേശനത്തിലുള്ള കമല്‍ഹാസന്റെ വഴിയാണെന്ന രീതിയില്‍ മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെയാണ് പിന്മാറ്റമെന്ന ധ്വനിയാണ് സംഘാടകരുടെ മറുപടിയിലുള്ളത്. സെമിനാറിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നാണ് കമല്‍ഹാസന്റെ ട്വീറ്റ്. ഇതിനിടയില്‍ കമലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള നീക്കവും പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ട് ആരംഭിച്ചിട്ടുണ്ട്.
ന്യൂനപക്ഷ, ദളിത്, സ്ത്രീ ജനസമൂഹങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സെമിനാറെന്ന് വിശദീകരിക്കുമ്പോഴും ഈ മേഖലകളില്‍ പുരോഗമനപക്ഷത്ത് നില്‍ക്കുന്നവരെ മാറ്റിനിര്‍ത്തിയാണ് സെമിനാര്‍. എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറും ഡോ. ഹുസൈന്‍ രണ്ടത്താണിയും സെമിനാറില്‍ സ്ഥാനം പിടിച്ചപ്പോള്‍ എം.എന്‍. കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരും പരിപാടിയില്‍ ഇല്ല.
മുഖ്യമന്ത്രി പിണറായി വിജയനാണ് സെമിനാറിന്റെ ഉദ്ഘാടകന്‍. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ.ടി. ജലീല്‍, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, ഫാ. മാത്യൂസ് വാഴക്കുന്നം, കെ.ജെ. തോമസ് തുടങ്ങിയവരാണ് വിഷയാവതാരകര്‍.
















