തിരുവനന്തപുരം: തന്റെ കുടുംബം ഭക്തിപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണെന്ന് മന്ത്രി കടംകംപള്ളി സുരേന്ദ്രന്. അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നടത്തിയത് വിവാദമായത് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
ദേവസ്വം ബോര്‍ഡ് മന്ത്രി എന്ന ചുമതല വഹിക്കുന്ന വ്യക്തിയാണ് താന്‍. തന്റെ ഉത്തരവാദിത്വമാണ് നിര്‍വഹിച്ചത്. അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നേണ്ട കാര്യമില്ല. കുടുംബാംഗങ്ങളുടെ വിശ്വാസത്തിന് താന്‍ തടസം നില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
















