DCIM100MEDIADJI_0168.JPG
എടക്കാട്: കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച മെഗാ തിരുവാതിര കാണികള്‍ക്ക് വിസമയമായി. സ്‌കൂളിലെ രണ്ടായിരത്തിലേറെ വരുന്ന വിദ്യാര്‍ത്ഥികളാണ് തിരുവാതിര ചുവടുകളുമായി അരങ്ങിലെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ തിരുവാതിര കൂടാതെ അധ്യാപികമാരുടെയ തിരുവാതിരയും അരങ്ങേറി. മാസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ തിരുവാതിര കളിച്ചത്. ഇതോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍, വടംവലി മത്സരം, എനനിവയുമുണ്ടായിരുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരീശന്‍, സ്‌കൂള്‍ മാനേജര്‍ പി.മുരളീധരന്‍, എംപിടിഎ പ്രസിഡണ്ട് പി.ബിന്ദു, പ്രിന്‍സിപ്പള്‍ രാജന്‍, ഹെഡ്മാസ്റ്റര്‍ വി.എം.സ്മിത, പ്രമവല്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.
















