പയ്യന്നൂര്‍: മലയാള ഭാഷാ പാഠശാലയുടെ ടിപിഎന്‍ കൈതപ്രം സ്മൃതിരേഖാ പുരസ്‌കാര ചടങ്ങ് 26 ന് വൈകീട്ട് 3 മണിക്ക് പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കും. സ്മിത പഞ്ചവടി (ഹരിപ്പാട്), കെ.കെ.ഗോവിന്ദന്‍ മാസ്റ്റര്‍(പയ്യന്നൂര്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ മലയാള മധുരം പുരസ്‌കാരം നല്കി ആദരിക്കും. കവി പ്രഭാവര്‍മ്മ, ചലച്ചിത്ര നടന്‍ മധുപാല്‍, പ്രസിദ്ധ സംഗീതജ്ഞന്‍ കിളിമാനൂര്‍ രാമവര്‍മ്മ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. ചടങ്ങിനോടനുബന്ധിച്ച് ടി.പി.ഭാസ്‌ക്കരപ്പൊതുവാള്‍ 40 കൊല്ലം മുമ്പെഴുതിയ ഉദയസംക്രാന്തി നാടകത്തിന്റെ പുസ്തക പ്രകാശനവും 40 കൊല്ലം മുമ്പ് ആ നാടകം അരങ്ങിലെത്തിച്ച കെ.പി. കൃഷ്ണന്‍, കെ.സി.കൃഷ്ണന്‍, മുരളീദാസ് പയ്യന്നൂര്‍, ഇഎജി പയ്യന്നൂര്‍ എന്നിവര്‍ അന്നെടുത്ത അതേ വേഷത്തില്‍ വീണ്ടും വേദിയിലെത്തും. ഡോ: ആര്‍.സി.കരിപ്പത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.പി.കുുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
















