കോട്ടയം: സീറ്റിനെച്ചൊലിയുണ്ടായ തര്‍ക്കത്തിനിടെ വേണാട് എക്‌സ്പ്രസിലെ വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്ത യുപി സ്വദേശി അറസ്റ്റില്‍. യുപി രാജ്കുമാര്‍രാജ് നഗറില്‍ പ്രവീണ്‍ മല്‍ഹോത്ര(42)ആണ് പിടിയിലായത്. കുടുംബത്തോടപ്പം യാത്ര ചെയ്തിട്ടും എസി റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ സീറ്റ് അനുവദിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിന് കാരണമായത്. വേണാട് എക്‌സ്പ്രസിലെ ടി.ടി.ഇ ലീലാജോണിനെയാണ് കയ്യേറ്റം ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടയായിരുന്നു സംഭവം.പ്രവീണ്‍ കുടുംബത്തോടപ്പം മൂന്നാര്‍ സന്ദര്‍ശിച്ചതിന് ശേഷം എറണാകുളത്ത് എത്തി. അവിടെ നിന്ന് കോവളം സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. ടിടഇയുമായുള്ള തര്‍ക്കത്തിനിടെയി്ല്‍ റിസര്‍വേഷന്‍ ചാര്‍ട്ട് വലിച്ച് കീറിയതായും കയ്യേറ്റം ചെയ്തുവെന്നാണ് പരാതി .കൂടാതെ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. വിവരം അറിഞ്ഞ് റെയില്‍പോലീസ് കോട്ടയത്ത് നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















