Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലംപേരൂര്‍ പടയണിയില്‍  പ്രകൃതിയുടെ നിറക്കൂട്ട് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 06:53 pm IST
in Kerala

നീലംപേരൂര്‍ പടയണിക്ക് എഴുന്നള്ളിക്കുന്ന വല്യന്നങ്ങളുടെ നിര്‍മ്മാണത്തില്‍ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ – വി. ബി. ശിവപ്രസാദ്

കോട്ടയം: നീലംപേരൂര്‍ ഗ്രാമം ഊണും ഉറക്കവും ഉപേക്ഷിച്ച് പൂരക്കാഴ്ചകള്‍ക്ക് പ്രകൃതിയുടെ നിറച്ചാര്‍ത്ത് ഒരുക്കുകയാണ്. പള്ളിഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൂരം പടയണിക്ക് ഇനി ദിവസങ്ങള്‍ മാത്രം. പച്ച പുതച്ച നെല്‍പ്പാടങ്ങള്‍ക്ക് നടുവിലെ ഈ ഗ്രാമം ഉത്സാഹത്തിലാണ്. പ്രായവ്യത്യാസമില്ലാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പൂരം പടയണിക്ക് എഴുന്നള്ളിക്കുന്ന കോലങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

തിരുവോണത്തിന്റെ പിറ്റേദിവസം അവിട്ടം നാളില്‍ തുടങ്ങിയതാണ് ഒരുക്കങ്ങള്‍. ചൂട്ട് പടയണിയോടെ ആരംഭിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങുകള്‍ ഒരോന്നായി നടന്ന് വരികയാണ്. 18ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്തോടെ മകം പടയണിയും 19ന് പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണവും തുടര്‍ന്ന് വല്യന്നങ്ങളുടെ എഴുന്നള്ളത്തോടെയും പൂരം പടയണിയും സമാപിക്കും. പൂരം ദേവിയുടെ പിറന്നാള്‍ കൂടിയാണ്.    നീലംപേരൂര്‍ ഗ്രാമത്തിന്റെ ആത്മസമര്‍പ്പണമായിരിക്കുകയാണ് പടയണി.

പടയണി നാല് തരത്തിലാണ് ആഘോഷിക്കുന്നത്. ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ. പൂരം നാളില്‍ എഴുന്നള്ളുന്ന വല്യന്നങ്ങളുടെ നിര്‍മ്മാണത്തിനാണ് സമയമെടുക്കുന്നത്. ഏഴേകാല്‍ കോല്‍ പൊക്കമാണ് വല്യയന്നത്തിന്. ചെറുതിന് അഞ്ചേകാല്‍ കോല്‍ പൊക്കവുമുണ്ട്. പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കള്‍ അല്ലാതെ മറ്റൊന്നും കോലങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നില്ല. തടി, കമുകിന്റെ വരി, വാഴക്കച്ചി, വാഴപോള, ചെത്തിപൂവ്, താമരയില എന്നിവയാണ് നിര്‍മ്മാണ സാമഗ്രികള്‍. ആന, ഭീമന്‍, രാവണന്‍,യക്ഷി എന്നിവയുടെ കോലങ്ങളും പടയണിക്ക് എഴുന്നളളിക്കുന്നുണ്ട്.കോലങ്ങളുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം വരിച്ചില്‍ ജോലികളാണ്. വാഴക്കച്ചി വരിഞ്ഞ് ഇറക്കും. ഇതിന് പുറത്ത് താമരയില കുത്തിയാണ് രൂപം വരുത്തുന്നത്. കൂടാതെ വാഴപോളയും ചെത്തിപ്പൂവും നിറ പണികള്‍ക്കായി ഉപയോഗിക്കും. ഉദ്ദേശം 300 പറ ചെത്തിപ്പൂവ് അന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്.

തലമുറകളായി കൈമാറി കിട്ടിയ അറിവുകള്‍  സ്വായത്തമാക്കിയ പടയണി കലാകാരന്മാരാണ് ഇവയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളാണ് വരിച്ചില്‍ ജോലികള്‍ മുകളില്‍ കയറി ചെയ്യുന്നത്. അങ്ങനെ അടുത്ത തലമുറയിലേക്കും കോലങ്ങളുടെ നിര്‍മ്മാണ രഹസ്യം കൈമാറുകയാണ്. ഇത്തവണ വഴിപാടായി 95 കുഞ്ഞന്നങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. ഇവയുടെ നിര്‍മ്മാണവും ക്ഷേത്ര പരിസരത്ത് തകൃതിയായി നടക്കുകയാണ്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്ന പെണ്‍കുട്ടികളും ഇവയുടെ നിര്‍മ്മാണത്തിന് സഹായിക്കുന്നുണ്ട്.

പടയണിയുടെ നിര്‍മ്മാണം കാണാന്‍ ധാരാളം ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്.അന്നങ്ങളുടെ സമര്‍പ്പണത്തിന്റെ ഭാഗമായിട്ടുള്ള ഭക്തിനിര്‍ഭരമായ പാട്ടുകള്‍ പുതിയ തലമുറ പഠിച്ച് വരുന്നുണ്ട്. പുസ്തക രൂപത്തില്‍ ഈ പാട്ടുകള്‍ തയ്യാറാക്കിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.