Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പട്ടിണിയില്‍ ഞങ്ങക്കെങ്ങനെ സ്വപ്‌നംകാണാനാകും സാര്‍?’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 11:00 pm IST
in Kerala

തിരുവനന്തപുരം: ‘ഈ മുഴുപ്പട്ടിണിയില്‍ ഞങ്ങള്‍ക്ക് എങ്ങനെ സ്വപ്‌നം കാണാനാകും സര്‍….?’ കുട്ടികളുടെ ചോദ്യത്തിനുമുന്നില്‍ ടാഗോര്‍ തിയേറ്റര്‍ ഒരു നിമിഷം മൗനമായി. കാണികളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ലോകം മുഴുവന്‍ കുട്ടികളുടെ സംരക്ഷണത്തിനായി പ്രയത്‌നിക്കുന്ന നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി പോലും ഒരുനിമിഷം സ്തബ്ധനായി. ആരോഗ്യപരമായ ഭക്ഷണം നല്‍കുന്നുവെന്ന് പ്രസംഗിച്ച ആരോഗ്യമന്ത്രി സദസിനു മുന്നില്‍ നാണംകെട്ടു.

സത്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരതയാത്രയ്‌ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ വേദിയിലാണ് പട്ടിണിയുടെ നിലവിളി ഉയര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ സത്യാര്‍ത്ഥിയുമായി സംവദിക്കുന്നതിനിടയിലാണ് കൊല്ലം കൊട്ടാരക്കര കാവുങ്കല്‍ വെട്ടിക്കവല ജിഎംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളായ ചിന്നുവും ഗീതുവും ചോദ്യം ഉന്നയിച്ചത്.

എനിക്കൊരു ചോദ്യം ചോദിക്കാനുണ്ടെന്ന പറഞ്ഞ് ഗീതു എണീറ്റു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നൊമ്പരം മലയാളിയെ ഓര്‍മ്മിപ്പിച്ച കലാഭവന്‍ മണിയുടെ ‘ഉമ്പായി കുച്ചാണ്ട് പാപ്പമുണ്ടാക്കണമ്മാ…’ എന്നഗാനം രണ്ടു വരി ആലപിച്ചപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലെത്തി. അതോടെ സംവാദം അവസാനിപ്പിച്ച് ഉദ്ഘാടന ചടങ്ങിലേക്ക് കടന്നു.

കേരളത്തിലെ കുട്ടികള്‍ക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി വേദിവിട്ടതിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ഇക്കാര്യം വീണ്ടും പറഞ്ഞു. തൊട്ട് പിന്നാലെയാണ് ഇരുവരും വേദിയിലെത്തി ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ഉന്നയിച്ചത്.

കാണികളെ മുഴുവന്‍ കയ്യിലെടുക്കുന്ന രീതിയില്‍ പാടിയ ഗീതുവിന്റെ അടുത്തേക്ക് സത്യാര്‍ത്ഥി എത്തി വേദിയിലേക്കു കൂട്ടിക്കൊണ്ടുപോയി. പാട്ടിന്‌ശേഷം നിറഞ്ഞ കയ്യടികള്‍ക്കൊടുവില്‍ വലിയ പാട്ടുകാരിയാകട്ടെ എന്ന് ഗീതുവിന്റെ തലയില്‍ അനുഗ്രഹിച്ചപ്പോഴായിരുന്നു ‘ മുഴു പട്ടിണിയില്‍ കഴിയുന്ന ഞങ്ങള്‍ക്ക് എങ്ങനെയാണ് സാര്‍ സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുക…പഠിക്കാന്‍ കഴിയുക…’ എന്ന് കൂട്ടുകാരി ചിന്നുവിന്റെ ചോദ്യം ഉയര്‍ന്നത്.

ഒരുനിമിഷം ഒന്നും പറയാനാകാതെ നിന്ന സത്യാര്‍ത്ഥി, പട്ടിണി നിങ്ങളുടെ കുറ്റമല്ലെന്നും സര്‍ക്കാരുകളും ഭരണ സംവിധാനവും സമൂഹവുമാണ് കുറ്റക്കാരെന്നും പറഞ്ഞതോടെ ആരോഗ്യമന്ത്രിക്കൊപ്പം സംസ്ഥാന സര്‍ക്കാരും നാണം കെട്ടു.

കേരളത്തിലെ കുട്ടികളുടെ ജീവിത സാഹചര്യം വളരെ മെച്ചമെന്ന് പറഞ്ഞാണ് സത്യാര്‍ത്ഥി രാവിലെ മാധ്യമങ്ങളെ കണ്ടത്. ഗീതുവും ചിന്നുവും കൊല്ലം കൊട്ടാരക്കര കാവുങ്കല്‍ പട്ടികജാതി കോളനിയിലാണ് താമസം. ഗീതുവിന്റെ അച്ഛന്‍ സജി ടാപ്പിംഗ് തൊഴില്‍ ചെയ്തും ചിന്നുവിന്റെ അച്ഛന്‍ സോമന്‍ കൂലിപ്പണിയെടുത്തുമാണ് കുടുംബം പുലര്‍ത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.