കുറവിലങ്ങാട്: ഡോ. കെ.ആര്‍.നാരായണന്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ മന്ദിരത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തി. മോന്‍സ് ജോസഫ് എംഎല്‍എയോടൊപ്പം ജില്ലാ മെഡിക്കല്‍ഓഫീസര്‍ ഡോ.ജേക്കബ്ബ് വര്‍ഗീസിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥസംഘമാണ് എത്തിയത്.
പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റുന്നതിന് മുന്നോടിയായി നടത്തുന്ന ജോലികള്‍ തൃപ്തികരമാണെന്ന് സംഘം വിലയിരുത്തി. രണ്ടാഴ്ചക്കുളളില്‍ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
ആശുപത്രി മന്ദിരത്തിലേക്കുളള റോഡ്, ഒ.പി കൗണ്ടര്‍ എന്നിവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് എച്ച്എംസിയുമായി ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചര്‍ച്ച നടത്തും.
















