കടുത്തുരുത്തി: കാസര്‍ഗേഡ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെള്ളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കാസര്‍ഗോഡ് പോലീസിന് കൈമാറി. പെരുവ കുന്നപ്പള്ളി മുതിരക്കാലായില്‍ അരുണ്‍കുമാര്‍(അമ്പിളി-43)നെയാണ് അറസ്റ്റു ചെയ്യതത്. ഒരു മാസം മുന്‍പ് കാസര്‍കോട് സ്വദേശിനിയായ യുവതി അരുണ്‍കുമാര്‍ പീഡിപ്പിച്ചെന്നുകാട്ടി കാസര്‍കോട് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ വനിത സെല്‍ മേധാവിയുടെ നിര്‍ദ്ദേശാനുസരണം വെള്ളൂര്‍ എസ്.ഐ. കെ.ആര്‍. മോഹന്‍ദാസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ പരാതിക്കാരിയായ സ്ത്രീയില്‍ നിന്നും 18 ലക്ഷം രൂപ കൈക്കലാക്കിയതായും പരാതിയുള്ളതായി പോലീസ് പറഞ്ഞു.
















