കോട്ടയം: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആലോഷത്തിന്റെയും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125 വാര്‍ഷികവുമായ ഇന്നലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്ത’യുവ ഭാരതം,പുതിയ ഭാരതം’ എന്ന പരിപാടിയുടെ തത്സമയ സംപ്രേഷണം യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി തിരുനക്കരയില്‍ നടത്തി.യുവമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായി. യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി സോബിന്‍ ലാല്‍,ബിജെപി ജില്ലാ സെക്രട്ടറി കെ.പി ഭുവനേശ്, മണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍, ശരത് കുമാര്‍.എസ്,രമ്യാ രതീഷ്, ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















