കോട്ടയം: ബ്ലുവെയില്‍ കളിയില്‍ നിന്നു കുട്ടികളെ മോചിപ്പിക്കുന്ന പ്രസ്ഥാനമാണ് ബാലഗോകുലം എന്ന് ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍.സജികുമാര്‍ പറഞ്ഞു.
മണ്ണില്‍ കളിക്കുവാനും മലയാണ്മയുടെ നന്മകള്‍ ഉള്‍കൊണ്ട് ജീവിക്കുവാനും നാടിന്റെ സംസ്‌കാരത്തെ ഉള്‍കൊള്ളുവാനുമുള്ള പരിശീലനം കുട്ടികള്‍ക്ക് ഗോകുലങ്ങളില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ബ്ലുവെയില്‍ കളിയില്‍ അകപ്പെടുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന അങ്ങേറ്റം അപലപനീയവും ഹൈന്ദവ ജനതയെ ബോധപൂര്‍വം അവഹേളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണന്നും സജികുമാര്‍ അഭിപ്രായപ്പെട്ടു, കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ ബാലഗോകുലം കോട്ടയം മേഖലാ സമിതി നടത്തിയ പ്രധിഷേധയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ ബിജു കൊല്ലപ്പിള്ളി അദ്ധ്യക്ഷനായി മേഖലാ കാര്യദര്‍ശി ഗിരിഷ് കുടമാളൂര്‍, വി.എസ്. മധുസൂദനന്‍, അജിത് മറ്റക്കര, തുടങ്ങിയവര്‍ സംസാരിച്ചു.
















