തലശ്ശേരി: ദേശീയ അവാര്‍ഡ് ജേതാവായ മമ്പറം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍ എം.പി.സനില്‍ കുമാറിന് തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ പിടിഎയും മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ഥികളും ഊഷ്മളമായ സ്വീകരണം നല്‍കി. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാന അധ്യാപക അവാര്‍ഡും സനില്‍ മാസ്റ്റര്‍ക്ക് ലഭിച്ചിരുന്നു. സ്‌കൂള്‍ മാനേജര്‍ പി.മാധവന്‍, പിടിഎ ഭാരവാഹികളായ കെ.ദാസന്‍, ഇ.മനോഹരന്‍, പ്രിന്‍സിപ്പാള്‍ കെ.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന നല്‍കിയ അനുമോദന യോഗത്തില്‍ പി.രമേശന്‍, ടി.കെ.അശോകന്‍, വി.കെ.സന്തോഷ്, റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് പ്രതിനിധികളായ വി.കെ.മോഹന്‍ദാസ്, കെ.കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















