പാമ്പാടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവും ഹിന്ദുമത സംഗമവും ഇന്ന് ആരംഭിക്കും.വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഹിന്ദുമത പ്രഭാഷണ പരമ്പരയില്‍ ആദ്യ ദിനമായ ഇന്ന് പുണ്യഭൂമി-ഭാരതം എന്ന വിഷയത്തില്‍ പ്രൊഫ. പി. ഗോപാലകൃഷ്ണന്‍ പ്രസംഗിക്കും. രണ്ടാം ദിവസം ക്ഷേത്രവും ഹൈന്ദവ ആചാരങ്ങളും എന്ന വിഷയത്തില്‍ മാസ്റ്റര്‍ സി.എ.ഭരത്ചന്ദ്രനും മൂന്നാം ദിവസം ശ്രീകൃഷ്ണന്‍ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ആദ്ധ്യാത്മിക പഘനകേന്ദ്രം താലൂക്ക് കോര്‍ഡിനേറ്റര്‍ എസ്. ശശികുമാറും പ്രഭാഷണങ്ങള്‍ നടത്തും. 12 ന്്്്്്് വിവിധ ബാലഗോകുലങ്ങളുടെയും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തില്‍ മഹാശോഭായാത്ര,ഗോപികാ നൃത്തം,ഉറിയടി,ഭക്തിഗാന തരംഗിണി,അവതാര പൂജ എന്നിവ നടക്കും.
















