Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അപകടക്കെണിയൊരുക്കി മാക്കൂട്ടം ചുരം പാത രണ്ടു ദിവസത്തിനുള്ളില്‍ ആറ് അപകടങ്ങള്‍ ചരക്കു ലോറി ലോറിക്ക് പിന്നില്‍ ഇടിച്ച് ആറു മണിക്കൂറോളം ഗതാഗതം തസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 09:53 pm IST
inKannur

ഇരിട്ടി: തലശ്ശേരി-മൈസൂര്‍ അന്തര്‍സംസ്ഥാനപാതയിലെ കൂട്ടുപുഴ മുതല്‍ പെരുമ്പാടി ചെക്ക്‌പോസ്റ്റ്‌വരെ ഇരുപത് കിലോമീറ്ററോളം വരുന്ന മാക്കൂട്ടം ചുരം വന്‍ അപകടക്കെണിയാവുകയാണ്. കണ്ണൂര്‍ ജില്ലയെ കര്‍ണാടകത്തിലെ കുടക് ജില്ലയുമായി ബന്ധിപ്പിക്കുന്ന ഈ കാനനപാതയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിലുണ്ടായത് ചെറുതും വലുതുമായ ആറോളം അപകടങ്ങള്‍. ഈ അപകടങ്ങളില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു.

ഇതില്‍ എറ്റവുമൊടുവില്‍ ഇന്നലെ രാവിലെ ചരക്കുലോറി മറ്റൊരു ചരക്കുലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് മണിക്കൂറോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു.

ആന്ധ്രയില്‍ നിന്നും കണ്ണൂരിലേക്ക് അരി കയറ്റിവരികയായിരുന്ന രണ്ടു ലോറികളാണ് അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ കൊടുംവളവിലെ ഇറക്കത്തില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ലോറിക്ക് പിന്നില്‍ പിന്നാലെ വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. നടുറോഡില്‍ കുറുകെ പെട്ടുപോയ ലോറി നാലുമണിക്കൂര്‍ നേരത്തെ ശ്രമത്തെത്തുടര്‍ന്ന് അല്‍പ്പം മാറ്റി ചെറിയ വാഹനങ്ങളെ കടത്തിവിട്ടുകൊണ്ട് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. ആറ് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനായത്.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചുരത്തിലെ വിവിധ ഇടങ്ങളിലായി രണ്ടു ടെമ്പോ ട്രാവലറുകള്‍, മൂന്നു കാറുകള്‍, ഒരു പിക്കപ്പ് വാന്‍ എന്നിവയും അപകടത്തില്‍പ്പെട്ടു. ഈ അപകടങ്ങളില്‍ ഇരുപത്തിയഞ്ചോളംപേര്‍ക്ക് പരിക്കേറ്റു.

നിത്യേന ബസ്സുകളടക്കം നൂറോളം സ്വകാര്യബസ്സുകളും ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ ബസ്സുകളും ഇതുവഴി കടന്നുപോകുന്നു. ഇത് കൂടാതെ ചെറുതും വലുതുമായ യാത്രാവാഹനങ്ങളും വലിയ ചരക്കുവാഹനങ്ങളും വേറെയും. രാത്രികാലങ്ങളില്‍ റോഡിലെ വെളിച്ചക്കുറവും കയറ്റവും ഇറക്കവും വലിയ ഹെയര്‍പിന്‍ വളവുകളു, കനത്ത മഴയില്‍ റോഡരികിലെ മണ്ണൊഴുകിപ്പോഴുണ്ടായ വന്‍ കുഴികളും റോഡ് പരിചയമില്ലാത്ത െ്രെഡവര്‍മാരും വാഹനങ്ങള്‍ നിയന്ത്രണം വിടുന്നതിനു പലപ്പോഴും കാരണമാവുന്നു.

കൂടാതെ ഈ പാതയില്‍ പതിനഞ്ചോളം കിലോമീറ്റര്‍ റോഡില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തതും വൈദ്യുതീകരിക്കാത്ത പാതയില്‍ വെളിച്ചമില്ലാത്തതും അപകടത്തില്‍പ്പെടുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്തിന് പ്രയാസം സൃഷ്ടിക്കുന്നു. അപകടംമൂലം റോഡില്‍ തടസ്സമുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി കിലോമീറ്ററുകള്‍ ഇപ്പുറത്തുള്ള ഇരിട്ടിയില്‍നിന്നും അഗ്‌നിശമനസേനാംഗങ്ങളോ ആംബുലന്‍സുകളോ എത്തണം. ഇതിനിടയില്‍ ഇരുഭാഗങ്ങളില്‍നിന്നും എത്തുന്ന വാഹനങ്ങളും യാത്രക്കാരും രാത്രികാലങ്ങളിലാണെങ്കില്‍ കൂരിരുട്ടില്‍ കൊടുംകാട്ടിനുള്ളില്‍ കഴിയേണ്ടിവരുന്നു എന്നതും ഈ റോഡിലൂടെയുള്ള യാത്രക്കാര്‍ക്ക് പലപ്പോഴും കുരുക്കാവുന്നു. തലശ്ശേരി-മൈസൂര്‍ പാത ദേശീയ പാതയാക്കുമെന്ന കേന്ദ്രമന്ത്രിയുടെ ഇതിനിടെ വന്ന പ്രഖ്യാപനം മാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്. അതേസമയം പതിറ്റാണ്ടുകളായി പറഞ്ഞു കേള്‍ക്കുകയും ഏറെ മുറവിളികൂട്ടുകയാണ് ചെയ്ത തലശ്ശേരി-മൈസൂര്‍ റയില്‍ പാതയുടെ കാര്യം എങ്ങുമെത്താതെ കിടക്കുകയാണ്.

മാക്കൂട്ടം ചുരത്തില്‍ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടന്ന വിവിധ അപകടങ്ങള്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

പുതിയ വാര്‍ത്തകള്‍

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.