കണ്ണാടിപറമ്പ്: കണ്ണാടിപ്പറമ്പ് ദേശസേവ സ്‌കൂള്‍ 1980 വര്‍ഷത്തെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സംഗമവും അക്കാലത്തെ ഗുരുനാഥന്മാരെ ആദരിക്കലും ഇന്ന് രാവിലെ 9.30ന് സ്‌കൂളില്‍ നടക്കും. പ്രമുഖ നോവലിസ്റ്റ് ടി.പി.വേണുഗോപാല്‍ ഉദ്ഘടനം ചെയ്യും. തുടര്‍ന്ന് 12 ഗുരുക്കന്മാരെ ആദരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നടത്തിയ വലിയ പരിശ്രമങ്ങള്‍ക്കു ശേഷമാണ് രാജ്യത്തിനകത്തും പുറത്തുമായുള്ള ഇരുന്നൂറോളം പേരുടെ കൂടിച്ചേരല്‍ യാഥാര്‍ഥ്യമാകുന്നത്. പഴയ ഓര്‍മകളും പുതുക്കുന്ന ബന്ധങ്ങളുമായി മുഴുവന്‍ പേരെയും തിരികെ സ്‌കൂള്‍ മുറ്റത്തു കുടിച്ചേരും. ഫോണ്‍: 8907112144, 8921269121.
















