കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി പതാകദിനത്തോടനുന്ധിച്ച് താഴെചൊവ്വ യാദവത്തെരുവില്‍ സ്ഥാപിച്ച കൊടിമരം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം അഴിച്ചുവിടാനും മതസ്പര്‍ധ വളര്‍ത്താനുമുള്ള ചിലരുടെ ഗൂഡനീക്കമാണ് ഇതിന് പിന്നില്‍. ബാലഗോകുലം താഴെചൊവ്വ യൂണിറ്റ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.
















