പാനൂര്‍: പാലത്തായി അരയാല്‍ത്തറ ശ്രീനാരായണ യോഗ മഠവും, യംഗ്‌ഫൈറ്റേര്‍സും സംയുക്തമായി സംഘടിപ്പിച്ച ഓണം-ചതയ ദിനാഘോഷം സമാപിച്ചു. ശ്രീനാരായണ മഠത്തിന്റെ പുതുതായി പണിത രണ്ടാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി അമൃതകൃപാനന്ദപുരി നിര്‍വ്വഹിച്ചു. തുടര്‍ന്ന് സാംസ്‌ക്കാരിക സമ്മേളനത്തില്‍ അമൃതകൃപാനന്ദ പുരി,കെപിഎ.റഹീം മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. എവി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. കുറൂളില്‍ ജാനു, പി.സുരേഷ്, കെ.രജീഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രതിഭകളെ അനുമോദിക്കുകയും,വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവിതരണവും നടന്നു. കലാപരിപാടിയും അരങ്ങേറി.
















