കോയമ്പത്തൂർ: പ്രക്ഷോഭത്തിനിടെ സഹപ്രവര്‍ത്തകയെ അപമാനിക്കുന്ന ഉദ്യോഗസ്ഥന്‍ ക്യാമറക്കണ്ണില്‍ കുടുങ്ങി. കോയമ്പത്തൂരില്‍ വനിതാ പോലീസുകാരിയെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ വനിതാ പോലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിക്കുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായപ്പോള്‍ അറസ്റ്റ് വരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് തയ്യാറാവാതെ വന്നതോടെ, പൊലീസ് വിദ്യാര്‍ത്ഥികളെ വണ്ടിയിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥന്‍ വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളിലൊരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ പുറത്തുവന്നതോടെ ഉദ്യോഗസ്ഥനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.
















