കോട്ടയം: മദ്യശാലകളിലേക്കുള്ള ദൂരപരിധി 200 മീറ്ററില്‍ നനിന്ന് 50 മീറ്ററായി കുറച്ച് ബാറുകള്‍ പ്രവര്‍ത്തിക്കുവാന്‍ ഇളവ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി വാഗ്ദാനലംഘനവും വഞ്ചനാപരവുമാണെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്.
സംസ്ഥാനത്തെ മദ്യമാഫിയകളുടെ പണാധിപത്യത്തിന് മുന്നില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് ചെയര്‍മാന്‍ കുരുവിള മാത്യുവും ജനറല്‍ സെക്രട്ടറി എം.എന്‍.ഗിരിയും പറഞ്ഞു. സര്‍ക്കാരും ബാര്‍ ഉടമകളും തമ്മിലുള്ള കള്ളക്കളിയുടെ യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ടുവരുന്നതിന് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 9ന് എറണാകുളത്ത് ചേരുന്ന നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ മദ്യനയത്തിനെതിരെ സമരപരിപാടികള്‍ രൂപം നല്‍കുമെന്ന് അവര്‍ അറിയിച്ചു.
















