കണ്ണാടിപ്പറമ്പ്: ധര്‍മ്മശാസ്താ ശിവക്ഷേത്രത്തിലെ സനാതനധര്‍മ്മ പഠനവേദിയായ ജ്യോതിര്‍ഗമയയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉത്രാടദിനാഘോഷം നടത്തി. ബിഎസ്എന്‍എല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.വി.തമ്പാന്‍ ഉദ്ഘാടനം ചെയ്തു. കെ.പത്മാവതി അധ്യക്ഷത വഹിച്ചു. കെ.എന്‍.രാധാകൃഷ്ണന്‍, കെ.വി.മനോജ്, അഡ്വ.കെ.വിജയന്‍, പി,സി.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. പി.വി.മീന സ്വാഗതവും എ.സതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാവിരുന്നും ഉത്രാടസദ്യയുമൊരുക്കി.
















