നെയ്റോബി: കെനിയന്‍ പ്രസിഡന്‍റ് ഉഹ്റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി അസാധുവാക്കി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.
60 ദിവസത്തിനുള്ളില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഗ്സ്റ്റ് മാസത്തില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് ഉഹ്റു കെനിയാത്ത വിജയം നേടിയത്. കെനിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷനേതാവ് ഒഡിംഗയാണ് ആരോപണവുമായി രംഗത്തെത്തിയത്.
















