ന്യൂദല്‍ഹി: മന്തിസഭാ പുനഃസംഘടനയുടെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജലവിഭവ മന്ത്രി ഉമാ ഭാരതി, ഫഗന്‍ സിംഗ് കുലസ്സെ, സജ്ഞീവ് ബല്യാന്‍, മഹീന്ദ്രനാഥ് പാണ്ഡെ എന്നീവർ രാജിവച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, രാധാ മോഹന്‍ സിംഗ്, ഗിരിരാജ് സിംഗ് എന്നിവര്‍ രാജിവച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടന ശനിയാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ രാജിയെന്നാണ് വിവരം. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര എന്നിവരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
















