കുറിച്ചി: ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീകളുടെ അഭിമുഖ്യത്തില്‍ ഓണച്ചന്ത ആരംഭിച്ചു.ഓണത്തിന് ഒരു മുറം പച്ചക്കറി എന്നപദ്ധതിയിലൂടെ ഉത്പാദിപ്പിക്കപ്പെട്ട പച്ചക്കറിയും ഇവിടെ വിപണനത്തിന് എത്തിച്ചിട്ടുണ്ട്. കുറിച്ചി കാലായില്‍പ്പടിയില്‍ ഉത്രാടം വെരെയുള്ള ദിവസങ്ങളില്‍ ഓണച്ചന്ത പ്രവര്‍ത്തിക്കും.ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ്ആര്‍ രാജഗോപാല്‍ ഓണച്ചന്ത ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എല്‍സി രാജു, സ്റ്റാന്റിങ്ങ് അദ്ധ്യക്ഷരായ അരുണ്‍ ബാബു,ലൂസി ജോസഫ്, ബിന്ദു രമേശ്,മെമ്പര്‍മാരായ ബി.ആര്‍.മഞ്ജീഷ്, മനോജ് മുളപ്പഞ്ചേരി, രമ്യാ രതീഷ്,ഷൈജ രഘു,പി കെ പങ്കജാക്ഷന്‍,പ്രീതാകുമാരി,ജിജി ജോര്‍ജ്ജ്, വിശ്വമ്മ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















