ഇരിക്കൂര്‍: ബസ്‌യാത്രക്കിടെ പേഴ്‌സ് കവര്‍ന്നു. ഇരിക്കൂറിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പെരുവളത്ത്പറമ്പിലെ പി.പി.ഹുസൈന്റെ 75000 രൂപയും നിരവധി രേഖകളുമടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് ഇരിക്കൂര്‍ ചൂളിയാട്ടേക്കുള്ള അനശ്വര ബസില്‍ യാത്രചെയ്യുകയ്യിരുന്നു. ചാലോട് എത്തിയപ്പോഴാണ് പേഴ്‌സ് കവര്‍ന്നത് അറിഞ്ഞത്. ഇറിക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















