Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍ടിഒക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും: സംയുക്ത തൊഴിലാളി യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 10:59 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം ആറ് അഴ്ചകള്‍ക്കകം വിളിച്ചുചേര്‍ക്കണമന്നും ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറാകാത്ത കണ്ണൂര്‍ ആര്‍ടിഒ കെ.എം.ഉമ്മറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സിഐടിയു ഒഴികെയുള്ള ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന കലക്ടറുടെ കത്തും ആര്‍ടിഒ അവഗണിക്കുകയാണ് ചെയ്തതെന്ന് യൂണിയനുകള്‍ ആരോപിച്ചു. കോര്‍പ്പറേഷന്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് പഴയ പഞ്ചായത്തുകളായ പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, ചേലോറ, എടക്കാട് പ്രദേശങ്ങളിലെയും മുനിസിപ്പാലിറ്റിയിലെയും എല്ലാ ഓട്ടോറിക്ഷകള്‍ക്കും കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ സ്റ്റാന്റിലും പാര്‍ക്കുചെയ്യണമെന്ന ആര്‍ടിഒ തീരുമാനം ഏകാധിപത്യപരവും നിയമവിരുദ്ധവുമാണെന്നും ആവശ്യപ്പെട്ടുകൊണ്ട് 32 ദിവസം കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ എസ്എടിയു, ഐന്‍ടിയുസി, ബിഎംസ്, സിഐടിയു യൂണിയനുകള്‍ സംയുക്തമായി സത്യാഗ്രഹ സമരം നടത്തിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയനുകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയും ഹര്‍ജി പരിഗണിച്ച കോടതി ആറ് ആഴ്ചകള്‍ക്കകം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ആര്‍ടിഒവിന് ഉത്തരവ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കലക്‌ട്രേറ്റിന് മുന്നില്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചത്. കോടതി ഉത്തരവിന്റെ സമയപരിധി കഴിഞ്ഞ് ഒരാഴ്ചയായിട്ടും യോഗം വിളിച്ചുചേര്‍ക്കാന്‍ ആര്‍ടിഒ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്.

കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കും കോര്‍പ്പറേഷനിലെ എല്ലാ സ്റ്റാന്റിലും പാര്‍ക്ക്‌ചെയ്യാമെന്ന ആര്‍ടിഒ തീരുമാനം നിയമവിരുദ്ധവും തെറ്റാണെന്നും ഓട്ടോറിക്ഷകളുടെ പെര്‍മിറ്റില്‍ അനുവദിച്ചിട്ടുള്ള പാര്‍ക്കിങ്ങ് സ്ഥലത്ത് മാത്രമേ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച് മറുപടിയില്‍ വ്യക്തമായിട്ടുണ്ടെന്ന് എസ്എടിയു ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന്‍ പറഞ്ഞു.

അതേസമയം ഓട്ടോറിക്ഷകളുടെ പെര്‍മിറ്റില്‍ പാര്‍ക്കിംഗ് സ്ഥലം രേഖപ്പെടുത്തണമെന്ന നിയമം കണ്ണൂര്‍ ആര്‍ടിഒ പാലിക്കുന്നില്ലെന്നും പുതിയ പെര്‍മിറ്റ് നല്‍കുമ്പോഴോ, പെര്‍മിറ്റ് പുതുക്കി നല്‍കുമ്പോഴോ പാര്‍ക്കിംഗ് സ്ഥലം രേഖപ്പെടുത്താതെയാണ് നല്‍കുന്നതെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ സി.കെ.ശശികുമാര്‍, കെ.റിത്തിന്‍ (ബിഎംഎസ്) കുന്നത്ത് രാജീവന്‍, മിലന്‍ രാജീവന്‍ (ഐഎന്‍ടിയുസി), കെ.പി.സത്താര്‍ (എസ്ടിയു), കെ.ബാബു, എം.കമറുദ്ദീന്‍, റെജി കാട്ടാമ്പള്ളി, എം.നിഷിന്‍, സി.രജീഷ്, എന്‍.ലക്ഷ്മണന്‍ (എസ്എടിയു) തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.