തലശ്ശേരി: കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗിന്റെ സഹായത്തോടെ തലശ്ശേരി അമൃതവിദ്യാലയത്തില്‍ ആരംഭിക്കുന്ന അടല്‍ തിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ഡോ.ശ്രീകൃഷ്ണന്‍ശ്രീ അച്ചുതന്‍ (അമൃത വിശ്വവിദ്യാപീഠം) നിര്‍വ്വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലക്ടര്‍ മിര്‍ മുഹമ്മദലി, വിവേകാമൃത ചൈതന്യ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഷീല, അമൃത യൂണിവേഴ്‌സിറ്റി അസി.പ്രിന്‍സിപ്പാള്‍ ദീപ്തി, മേജര്‍ പി.ഗോവിന്ദന്‍, ഫാക്കല്‍റ്റി ഗൈഡ് ടി.എം.ദിലീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















