ചെറുപുഴ: കേരള പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരത്തിന്റെ ചെറുപുഴ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുപുഴ ലയണ്‍സ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കൃഷ്ണന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് ഓണക്കോടികളുടെ വിതരണം നിര്‍വ്വഹിച്ചു. പഞ്ചായത്തംഗങ്ങളായ വിജേഷ് പള്ളിക്കര, ലാലി തോമസ്, എസ്ടി പ്രമോര്‍ട്ടര്‍മാരായ സ്‌നൈലജ ഗോവിന്ദന്‍, ഇ.സുധ, കെ.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. 15 കിലോ അരിയുള്‍പ്പെടെ പത്തുകൂട്ടം സാധനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 60 വയസ് കഴിഞ്ഞവര്‍ക്ക് ഓണക്കോടിയും നല്‍കി.
















