കോട്ടയം: ലോകഹോക്കിയിലെ ഇതിഹാസ താരമായിരുന്ന ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഇന്നലെ ദേശീയ കായികദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹാഫ് മാരത്തണ്‍ കോട്ടയത്തിന് ആവേശമായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സെയിന്റ്ഗിറ്റ്‌സ്
ഇന്‍സ്റ്റിട്യൂഷന്‍സും സംയുക്തമായി ആതിഥ്യമരുളിയ മാരത്തണ്‍, ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ജില്ലാ പോലീസ് അഞ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് അശോക കുമാര്‍ ജി ഫ്‌ലാഗ് ഓഫ് ചെയ്തു.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചെത്തിയ യുവജനങ്ങളും കായികതാരങ്ങളും കോട്ടയത്ത് ഇദംപ്രഥമമായി നടന്ന മാരത്തണിന് ശക്തമായ പിന്തുണയേകി.
















