ന്യൂദല്‍ഹി; സപ്തംബര്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും. സപ്തംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ സിയാമെനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ സംഘടനയാണ് ബ്രിക്സ്.ചൈനയില്‍ നിന്ന് മ്യാന്മാര് പ്രസിഡന്റ് യു തിന് ക്യാവിനെ സന്ദര്‍ശിക്കാനും പ്രധാനമന്ത്രിയ്ക്ക് ക്ഷണമുണ്ട്.
മ്യാന്മറുമായുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. 2014 നവംബറില്‍ മ്യാന്മാറില് നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: