കോട്ടയം: മഹാത്മാ അയ്യങ്കാളിയുടെ ജീവിതലക്ഷ്യ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ സദാ ജാഗരൂകരാകണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ 155-ാം ജന്മദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദളിത് പീഡനങ്ങളും ജാതീയ വേര്‍തിരിവുകളും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഇതിനെതിരെ പ്രതിരോധം തീര്‍ക്കണം. ജീവിതം മുഴുവന്‍ സമാജത്തിനായി സമര്‍പ്പിച്ച മഹാത്മാവായിരുന്നു അയ്യങ്കാളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്്‌സി മോര്‍ച്ച ജില്ലാപ്രസിഡന്റ് കെ.പി. ഹരി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി, കെ.ആര്‍. പ്രദീപ്, സെക്രട്ടറിമാരായ സന്തോഷ് ശ്രീവത്സം, സിന്ധു ബി മണികുമാര്‍, നേതാക്കളായ കെ.കെ. മണിലാല്‍, ബാബുരാജ്, ബി. കുട്ടപ്പന്‍, സുധീഷ് വൈക്കം, പ്രവീണ്‍ കടുത്തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.
















