വെളിയന്നൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുതുവേലിയില്‍ ജൈവ ഉല്പ്പന്ന വിപണനത്തിനായി ഇക്കോഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. വെളിയ ന്നൂരില്‍ ജൈവകൃഷി വ്യാപിപ്പിക്കുന്നതിനായി കൃഷിവകുപ്പിന്റെ സഹായത്തോ ടെയാണ് ഷോപ്പ് തുടങ്ങിയത്. പൊടി ഉല്പ്പന്നങ്ങള്‍ ഈ വിപണന കേന്ദ്രത്തില്‍നിന്നും ലഭിക്കും. ജൈവ സൊസൈറ്റി അംഗങ്ങളുടെ കുടുംബങ്ങളില്‍ തയ്യാറാക്കിയ ഉപ്പേരികള്‍, തേന്‍, നെയ്യ് ജാമുകള്‍, പാനീയങ്ങള്‍ എന്നിവ ഇവിടെയുണ്ട്. ജൈവകൃഷി അഭിവൃദ്ധിപ്പെ ടുത്തുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളും ജൈവവളങ്ങളും കാര്‍ഷിക ഉപകരണങ്ങളും വില്പ്പന നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി അധ്യക്ഷയായ യോഗത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ഉദ്ഘാടനം നിര്‍വ്വഹിച്ചു.
















