കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠത്തിലെ ശ്രീശങ്കരാ കഥകളിയരങ്ങില്‍ 27ന് 3ന് നളചരിതം കഥകളിയുടെ സമ്പൂര്‍ണ ചടങ്ങുകളായ കേളി, അരങ്ങുകേളി, വന്ദനശ്ലോകം, തോടയം, പുറപ്പാട്, ഇരട്ടമേളപ്പദം എന്നീ ചടങ്ങുകള്‍ അവതരിപ്പിക്കുന്നു. തോടയം കല്പ്‌ദേവ ഭട്ടതിരി, ദേവനാരായണന്‍, കൃഷ്ണപ്രസാദ്, രാഹുല്‍ ജയചന്ദ്രന്‍ എന്നിവരും, പുറപ്പാടിന് ശ്രീകൃഷ്ണനായി ഡോ. ദീപക് പി. നാഥും, രുക്മിണിയായി അനന്തകൃഷ്ണനും അരങ്ങിലെത്തും. സംഗീതം കലാമണ്ഡലം വിശ്വാസ്, കലാമണ്ഡലം അനില്‍രവി, ചെണ്ട കലാമണ്ഡലം ശ്രീവിന്‍, കലാമണ്ഡലം സുധീഷ്, മദ്ദളം കലാമണ്ഡലം ശ്രീജിത്ത്, കലാമണ്ഡലം രാഹുല്‍ നമ്പീശന്‍, ചുട്ടി തിരുവല്ല പ്രദീപ് തുടങ്ങിയവര്‍ പശ്ചാത്തലമൊരുക്കും.
















