കൊച്ചി: നാളെ അത്തം. അത്തം പത്തോണം എന്നത് ഇക്കുറി പതിനൊന്നോണം ആണ്. പൂരാടം നാള്‍ കഴിഞ്ഞ് ഒരു ദിവസം നാളില്ല. സെപ്തംബര്‍ ഒന്നിനും രണ്ടിനും പൂരാടമാണ്. അതിനാല്‍ ഒരു ദിവസം അത്തത്തിനും ഓണത്തിനും ഇടയില്‍ വര്‍ദ്ധിച്ചു. തിരുവോണം ഒരു ദിവസം വൈകിയെങ്കിലും മലയാളികള്‍ക്ക് ഇക്കുറി പോക്കറ്റ് കാലിയാകും. വന്‍ വില വര്‍ദ്ധനവ് കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം നല്‍കുമെങ്കിലും കച്ചവടക്കാരുടെ കീശ നിറയും.
അത്തം പിറന്നതോടെ പൂക്കളമൊരുക്കല്‍ മത്സരങ്ങളുടേയും നാളുകളാണ് വരുന്നത്. സ്കൂളുകളിലും കോളേജുകളിലും മാത്രമ്ലല, വിവിധ ഓഫീസുകളിലും പൂക്കളമൊരുക്കല്‍ മത്സരങ്ങള്‍ നടക്കും. വിവിധ ക്ളബുകളും യുവജനസംഘനകളും ഓണഘോഷ തയ്യാറെടുപ്പ് തുടങ്ങുന്നതും അത്തം നാളിലാണ്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാട്ടിലെങ്ങും കായ്‌കറികള്‍ കൃഷി ചെയ്യാന്‍ ഉത്സാഹം വര്‍ദ്ധിച്ചിട്ടുണ്ട്. സ്വന്തം കൈകൊണ്ട് വിളവെടുക്കാന്‍ പലര്‍ക്കും സാധിക്കും. ഓണത്തിന് ഒരു മുറം പച്ചക്കറി എന്നത് വൈകി ഉദിച്ച ആശയമായി. സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം നടത്തിയ കൃഷി ഒന്നും നിലത്ത് നിന്നും പൊങ്ങിയിട്ടില്ല.
















