ബംഗളുരു : നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍(91) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ബംഗളൂരില്‍ മകന്റെ വീട്ടില്‍ വച്ചായിരുന്നു മരണം .
മൃതദേഹം സംസ്‌കരിച്ചു. ആര്‍ കൃഷ്ണയാണ് ശാന്തി കൃഷ്ണയുടെ പിതാവ്.
മലയാളം , തമിഴ് സിനിമകളിലെ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് ശാന്തി കൃഷ്ണ. പനീര്‍ പുഷ്പങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് അരങ്ങേറിയത്.











