Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുകയില ഉപയോഗം പഠനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 03:26 pm IST
in Kerala

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ പുകയില ഉപയോഗം പഠനശേഷി കുറയ്‌ക്കുമെന്ന് പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്(നിംഹാന്‍സ്) 7500-ലേറെ ഹയര്‍ സെക്കന്ററിസ്‌കൂളുകളിലും ഹൈസ്‌കൂളുകളിലുമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ശക്തിയേറിയ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിലേക്ക് നയിക്കുന്ന ആരംഭകാല ലഹരിയാണ് പുകയിലയെന്നും പഠനം തെളിയിക്കുന്നു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (കേരള), സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുമായി സഹകരിച്ചായിരുന്നു പഠനം.ജീവിതത്തില്‍ ഒരിക്കലെങ്കിലും പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്തവരില്‍ 76.3 ശതമാനം പേര്‍ ഒരു വിഷയത്തിലെങ്കിലും പരാജയപ്പെട്ടപ്പോള്‍, പുകയില ഉപയോഗിക്കാത്തവരില്‍ ഇത് 57 ശതമാനം പേര്‍ മാത്രമായിരുന്നു.

പരാജയപ്പെട്ട് പഠനത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെട്ടത് പുകയില ഉപയോഗിക്കാത്തവരില്‍ 9.1 ശതമാനമായിരുന്നെങ്കില്‍ പുകയില ഉപയോക്താക്കളില്‍ ഇത് 24.7 ശതമാനമായിരുന്നു.

പുകയില ഉപയോക്താക്കളില്‍ മദ്യവും മറ്റ് ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നവരുടെ നിരക്ക് വളരെ കൂടുതലാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പുകയില ഉപയോക്താക്കളില്‍ മദ്യം ഉപയോഗിക്കുന്നവര്‍ 67.8 ശതമാനവും പുകയില ഉപയോഗിക്കാത്തവരില്‍ ഇത് 11 ശതമാനവുമാണ്.

അതേസമയം, ദക്ഷിണേന്ത്യയിലും കണ്ണൂര്‍ ജില്ലയിലും നടത്തിയ മുന്‍ പഠനങ്ങളെ അപേക്ഷിച്ച് കൗമാരക്കാരായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പുകയില ഉപയോഗത്തിന്റെ തോത് കുറയുന്ന പ്രവണത പഠനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 6.9 ശതമാനം വിദ്യാര്‍ഥികള്‍ (12.5 ശതമാനം ആണ്‍കുട്ടികളും 1.2 ശതമാനം പെണ്‍കുട്ടികളും) ഏതെങ്കിലും തരത്തില്‍ പുകയില ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പഠനവിധേയരായ വിദ്യാര്‍ഥികള്‍ പുകയില ഉപയോഗം ആരംഭിക്കുന്ന ശരാശരി പ്രായം 14 ആണെന്നും 61.7 ശതമാനം പേരില്‍ അപകടകരമായ തോതില്‍ പുകവലി ശീലം ഉണ്ടെന്നും കണ്ടെത്തി.പല തരത്തിലുള്ള സ്വാധീനങ്ങളില്‍ പെടുന്ന കൗമാരപ്രായക്കാരില്‍ പുകയില ഉപയോഗത്തിന്റെയും മറ്റ് ബന്ധപ്പെട്ട മാനസിക സാമൂഹിക ഘടകങ്ങളുടെയും വ്യാപനം വിലയിരുത്താനാണ് പഠനം നടത്തിയതെന്ന് ഗവേഷകനും പഠന പ്രബന്ധത്തിന്റെ മുഖ്യ രചയിതാവുമായ ഡോ. ടിഎസ് ജയസൂര്യ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കിടയിലെ പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ക്രിയാത്മകമായി ഇടപെടണമെന്നാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന വിവിധ ദൂഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടരുകയും ശക്തിപ്പെടുത്തുകയും വേണം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സമീപം പുകയില വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യം, മയക്കുമരുന്ന് എന്നിവപോലെ പുകയില ഉപയോഗം പൊതുജന ആരോഗ്യ വിരുദ്ധമാണെന്നതുകൊണ്ടുതന്നെ ഇത് പഴയകാലത്തെ പ്രശ്നമാണെന്ന് ഇനി നയകര്‍ത്താക്കള്‍ക്ക് പറയാനാവില്ലെന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ എമറിറ്റസ് പ്രൊഫസര്‍ ഡോ കെആര്‍ തങ്കപ്പന്‍ പറഞ്ഞു.

യുവാക്കളിലെ പുകയില ഉപയോഗം എന്ന പ്രശ്നത്തെ അഭിമുഖീകരിക്കുന്നതില്‍ ഉണ്ടാവുന്ന കാലതാമസം ജീവിതശൈലിരോഗങ്ങള്‍ നിറഞ്ഞ സാഹചര്യം എന്ന ബാധ്യതയിലേക്ക് കേരളത്തെ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.