മാള: കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി രണ്ടു വയസ്സുകാരന്‍ മരിച്ചു. വടമ സ്വദേശി ബിനിലിന്റെയും സരിതയുടെയും മകന്‍ കാശിനാഥ് ആണ് മരിച്ചത്.
സഹോദരന്‍ ശബരിനാഥിനൊപ്പം കളിക്കുകയായിരുന്നു കാശിനാഥ്. ഇതിനിടെ വായിലിട്ട കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മാളയിലെയും ചാലക്കുടിയിലേയും സ്വകാര്യ ആശുപത്രിളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















