പാനൂര്‍: പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം. അക്രമത്തില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ശ്രീനാരായണ മഠത്തിനു സമീപത്തെ പൊക്കണായിന്റെവിട നിഖിലിന്റെ വീടിനു നേരെ അക്രമമുണ്ടായത്. കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.
















